Tuesday, July 7, 2009

ബ്രിട്ടനിലെ ഭൂഗര്‍ഭ റയില്‍വേ


ദ ട്യൂബ് (1863)

ബ്രിട്ടനിലെ ഭൂഗര്‍ഭ റയില്‍വേ



ലോകത്തില്‍ ആദ്യം ഭൂഗര്‍ഭ റയില്‍
വേ ഉണ്ടാകുന്നത്
ലണ്ടനില്‍.ചാള്‍സ് പീയേര്‍സണ്‍ എന്ന അഭിഭാഷകന്‍
ആണ് ഭൂഗര്‍ഭ റയില്‍ എന്ന ആശയം കൊണ്ടുവന്നത്.
1843 ല്‍ തേംസ് നദിക്കടിയിലൂടെ ടണല്‍ വന്നതിനെത്തുടര്‍ന്നു
കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്ന
സമയം ആണ് ഈ ആശയം വരുന്നത്.1853-54 ല്‍ കോമണ്‍സ്
ഫാരിങ്ടണും പാഡിങ്ടണും ഇടയിലായി മെട്രോപൊലിറ്റന്‍
ഡിസ്റ്റ്രിക്റ്റ് റയില്‍വേയ്ക്ക് അനുമതി നല്‍കി.6 കിലോമീറ്റര്‍
നീളം മാത്രം.1860 ല്‍ ജോലി തുടങ്ങി.1863 ജനുവരി 10 ന്
ഉല്‍ഘാടനം ചെയ്യപ്പെട്ടു.കല്‍ക്കരിയാല്‍ ഓടുന്ന ട്രെയിന്‍.പുക
ആദ്യകാലത്തൊരു ശല്യമായിരുന്നു.1890ല്‍ എലക്ട്രിക് ട്രെയിന്‍
വന്നു. അക്കാലത്ത് 2 പെന്‍സ് കൊടുത്താല്‍ 4.8 കിലോമീറ്റര്‍
ദൂരം സഞ്ചരിക്കാമായിരുന്നു.
TUBE MAP

Sunday, July 5, 2009

വേര്‍ഡ്സ്വര്‍ത്തിന്‍റെ പ്രിയനാട്ടിലൂടെ

വേര്‍ഡ്സ്വര്‍ത്തിന്‍റെ പ്രിയനാട്ടിലൂടെ




പ്രകൃതിമനോഹരമായ പ്രദേശമാണ് മലകളുടേയും
തടാകങ്ങളുടേയും നാടായ ലേക് ഡിസ്ട്രിക്റ്റ്.
ചരിത്രം ഉറങ്ങുന്ന നാട്.
ഡാഫോഡില്‍സ് തുടങ്ങിയ കവിതകളെഴുതി
ലോകമെമ്പാടും പ്രശിദ്ധനായി തീര്‍ന്ന
വേര്‍ഡ്സ്വര്‍ത്തിന്‍റെ ജന്മനാട് ഇവിടെ കോക്കര്‍മൗത്തിലാണ്.
കോക്കര്‍ എന്ന നദിയുടെ കരയില്‍.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ രൂപമെടുത്ത ചെറുമാര്‍ക്കറ്റ്
നഗരം.1770 ല്‍ വേര്‍ഡ്സ്വര്‍ത്ത് ഇവിടെ ജനിച്ചു.
1745 നിര്‍മ്മിക്കപ്പെട്ട ജോര്‍ജിയന്‍ ശൈലിയിലുള്ള
വീട് അടുത്തകാലത്ത് പുതിക്കിയിട്ടുണ്ട്.നാഷണല്‍
ട്രസ്റ്റ് വകയാണ് ഇന്നീ മന്ദിരം.7 മുറികള്‍.വൃത്തിയുള്ള
അടുക്കള. ഡ്രോയിംഗ് റൂമില്‍ ഒറിജിനല്‍ ഫയര്‍പ്ലേസ്
ഇന്നും നിലനില്‍ക്കുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ
ശൈലിയില്‍ തന്നെ മുറികളും കെട്ടിടവും സംരക്ഷി
ക്കപ്പെട്ടിരിക്കുന്നു.

ബൗണ്ടികലാപ നായകന്‍ ഫ്ലെച്ചര്‍ ക്രിസ്ത്യനും ഇവിടെ
ആണ് ജനിച്ചത്.സ്കോ​ട്ട്ലണ്ടിലെ റാണി മേരി 1568 ലെ
ലാംഗ്സൈഡ് യുദ്ധത്തിനു ശേഷംഒരു രാത്രി ഈ പ്രദേശത്തിന്‍റെ
ഭംഗി നുകര്‍ന്ന്‍ഇവിടെ കഴിഞ്ഞു .എട്ടുകാലി കഥയിലൂടെ
പ്രശസ്തനായ റോബര്‍ട്ട് ബ്രൂസ്സും ഇവിടെ അന്തി ഉറങ്ങിയിരുന്നു.
1315 ല്‍ ഇവിടത്തെ പുരാതന കാസ്സില്‍ നശിപ്പിച്ച ശേഷമായിരുന്നു
അത്.റോമന്‍ ഭരണകാലത്ത് കോക്കര്‍ മൗത് സൈന്യ നിരീക്ഷണ
കേന്ദ്രമായുപയോഗിച്ചു.തെക്കുള്ള ബ്രിഗാന്‍റെ വര്‍ഗ്ഗത്തില്‍
നിന്നുള്ള ആക്രമണം തടയുക ആയിരുന്നു ലക്ഷ്യം.പ്രിന്‍റിംഗ്,
കളിപ്പാട്ടം,മോഡലുകള്‍,ഫോസ്സിലുകള്‍,ആര്‍ട്ട് എന്നിവയുടെ
മ്യൂസ്സിയങ്ങള്‍ ഇവിടുണ്ട്.കോക്കര്‍മൗത് കാസില്‍ നാശോന്മുഖമാണ്.
അതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല.പതിമൂന്നാം നൂറ്റാണ്ടില്‍
നിമ്മിക്കപ്പെട്ട നോര്‍മന്‍ കാസിലുകളില്‍ ഒരെണ്ണം.

ഡൗവ് കോട്ടേജ്


ഗ്രാസ്മിയറില്‍ വേര്‍ഡ്സ് വര്‍ത്ത് താമസ്സിച്ചിരുന്ന ഡൗവ്

കോട്ടേജ് ഇന്നു വേര്‍ഡ്സ് വര്‍ത്ത് മ്യൂസിയം ആണ്.1852 ല്‍
തുടങ്ങിയ ഗ്രാസ്മിയര്‍ സ്പോര്‍ട്സ് എല്ലാ വര്‍ഷവും
ആഗസ്റ്റില്‍ നടത്തപ്പെടുന്നു.

റൈഡല്‍ മൗണ്ട്

1813-1850 കാലഘട്ടത്തില്‍ വേര്‍ഡ്സ് വര്‍ത്ത് റൈഡല്‍
മൗണ്ട് എന്ന ഗൃഹത്തിലാണ് വസിച്ചിരുന്നത്.റൈഡല്‍

തടാകത്തിനരുകില്‍ സ്ഥിതിചെയുന്ന ഈ ഗൃഹത്തില്‍
അദ്ദേഹത്തിന്‍ റെ കുടുംബചിത്രങ്ങളും അദ്ദേഹം
ഉപയോഗിച്ചിരുന്ന വസ്തുക്കളും സൂക്ഷിക്കപ്പെടുന്നു.

തടാകകവികളുടെ കൂട്ടായ്മ

1770-1850 കാലത്താണ് വേര്‍ഡ്സ്വര്‍ത്ത് ജീവിച്ചിരുന്നത്.
സഹോദരി ഡൊറോത്തി (1771-1855) യും കവിത എഴുതിയിരുന്നു.
ഒന്നിച്ചായിരുന്നു താമസം.സാമുവല്‍ കോളറിഡ്ജും( 1772-1834)
1800 ല്‍ അവരോടൊപ്പം കൂടി.10 വര്‍ഷം കഴിഞ്ഞവര്‍ പിണങ്ങി.
പിന്നെ റോബര്‍ട്ട് സൗതിയുമായി കൂട്ടുകൂടി.തോമസ് ഡി ക്വിന്‍സിയും
അവരോടൊപ്പം ചേര്‍ന്നു.

Thursday, February 19, 2009

ഫ്രോയിഡിന്റെ കണ്‍സള്‍ട്ടേഷന്‍ മുറിയില്‍

ഫ്രോയിഡിന്‍റെ കണ്‍സള്‍ട്ടേഷന്‍ മുറിയില്‍

മാനസികാപഗ്രഥനസിദ്ധാന്തം (Psychoanalysis)
ആവിഷ്കരിച്ച മനശാസ്ത്രജ്ഞ്നായിരുന്നു
സിഗ്മണ്ട്‌ ഫ്രോയിഡ്‌ (1856-1939).

ചെക്കൊസ്ലോവേക്കിയായിലെ മോറാവിയായില്‍ ജനിച്ച ഫ്രോയിഡ്‌
നാസിപീഡനങ്ങളെ പേടിച്ചു 1938 ല്‌
ഇംഗ്ലണ്ടിലേക്കു
പാലായനം ചെയ്തു.

ഹാംസ്റ്റെഡില്‍ കീറ്റ്സ്‌ ഹൗസ്സിനരുകില്‍ താമസ്സമാക്കി.
അടുത്ത വര്‍ഷം നിര്യാതനുമായി.
ചെയില്‍ഡ്‌ സൈക്കോ അനാലസിസ്‌ ആവ്ഷ്കരിച്ച
മകള്‍
അന്ന മരണം വരെ ആ വീട്ടില്‍ താമസ്സിച്ചു.

1986 ല്‌ പ്രസ്തുത ഭവനം ഫ്രോയിഡ്‌ സ്മാരകമാക്കപ്പെട്ടു.
ഫ്രോയിഡിന്റെ വിയന്ന സ്റ്റൈയിലുള്ള
കണ്‍സല്‍ട്ടേഷന്‍ മുറി
ഈ സ്മാരകത്തില്‍ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

നാസികള്‍ 1930 കാലത്തു നടത്തിയ
വിയന്നാ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങള്‍
അടങ്ങിയ
ചലച്ചിത്രം
ഇവിടെ ദിവസവും പ്രദര്‍ശിപ്പിക്കപ്പെടുന്നു.

ബോയിക്കോട്ടിന്റെ പിന്നാമ്പുറം

ബോയിക്കോട്ടിന്റെ പിന്നാമ്പുറം

അയര്‍ലണ്ടിലൊരു കാര്‍ഷിക സമരം

ബോയിക്കോട്ട്‌
എന്ന വാക്ക്‌ നമുക്കു സുപരിചിതം.
പക്ഷേ അതിന്റെ ഉല്‍ഭവ ചരിത്രം
ബ്രിട്ടന്‍ പര്യടനത്തിലിടയിലാണ്‌ മനസ്സിലായത്‌.

ഇംഗ്ലണ്ടിലെ ഏണ്‍ പര്‍ഭുവിന്റെ കാര്യസ്ഥനായിരുന്നു
നോര്‍ഫോക്സില്‍ ജനിച്ച ,എക്സ്‌.മിലിട്ടറിക്കാരന്‍
ചാള്‍സ്‌ കണ്ണിംഗ്‌ഹാം ബോയിക്കോട്ട്‌ (1832-1897).

അയര്‍ലണ്ടിലെ ഭുവുടമപ്ര്ശനത്തില്‍ പലരേയും കുടിയിറക്കന്‍
നേതൃത്വം നല്‍കിയ ആളായിരുന്നു
ബോയിക്കോട്ട്‌.

ജന്മിമാര്‍ ചോദിക്കുന്ന വാരവും പാട്ടവും കൊടുക്കാതിരിക്കുക,
എന്നാല്‍ അക്രമരഹിതമായ രീതിയില്‍
ബോയിക്കോട്ടിനെ ചെറുക്കുക
എന്നായിരുന്നു കുടിയാന്മാരുടെ ലീഡര്‍ ആയിരുന്ന
സി.എസ്‌ പാര്‍ണ്ണലിന്റെ നിര്‍ദ്ദേശം.

കുടിയാന്മാര്‍ ബോയിക്കോട്ടിനോടു ചെയ്തതായിരുന്നു ചരിത്രത്തിലെ
ആദ്യ ബോയിക്കോട്ട്‌.
1000 പട്ടളക്കരും 50 സഹായികളും ഉണ്ടായിരുന്നുവെങ്കിലും
ബോയിക്കോട്ട്‌ തൊറ്റു തുന്നം പാടി.
350 പൗണ്ട്‌ വിലയുള്ള ഉരുളക്കിഴങ്ങു പറിച്ചെടുക്കാന്‍
സര്‍ക്കാര്‍ വെറുതെ 10,000 പൗണ്ട്‌ ചെലവാക്കിയയതു മിച്ചം.

അക്രമരഹിത ചെറുത്തു നില്‍പ്പ്‌ തുടര്‍ന്നു
ബോയിക്കോട്ട്‌ എന്നറിയപ്പെട്ടു.

വിദേശവസ്ത്ര ബഹിഷ്കരണം തുടങ്ങിയ പരിപാടികളിലൂടെ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും
ബോയിക്കോട്ട്‌ അരങ്ങേറി.

തുടര്‍ന്നു ലോകമെങ്ങും പലതരം ബോയിക്കോട്ടുകള്‍.
ജനം ചാല്‍സ്‌ കണ്ണിംഗ്‌ ഹാം ബോയിക്കോട്ട്‌ എന്ന കാര്യസ്ഥനെ
മറന്നില്ല.
ക്യാപ്റ്റന്‍ ബോയിക്കോട്ട്‌
എന്ന ചലച്ചിത്രം (1947)
ഈ കാര്യസ്ഥന്റെ കഥ പറയുന്നു.

Followers